''നൂറ്റമ്പത് ദിവസം കരകാണാതെയുള്ള യാത്ര. ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക്, ശാന്തസമുദ്രം, തെക്കൻ സമുദ്രം അങ്ങനെ 23100 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ 1.85 കിലോമീറ്റർ) ദൂരം ലോകം ചുറ്റി. 140 കിലോമീറ്റർ വേഗത്തിൽ ഇരമ്പിയാർക്കുന്ന കൊടുങ്കാറ്റായിരുന്നു എന്റെ ചുറ്റും. 20 അടി വരെ ഉയർന്ന് പൊന്തുന്ന തിരമാലകൾ, 20 ആനയുടെ വലുപ്പമുള്ള കൂറ്റൻ തിമിംഗലങ്ങൾ... എന്നാൽ കടന്നുപോയ വഴികളിലെല്ലാം ദൈവത്തിന്റെ കരം എന്നെ ഇറുകെ പുണർന്നത് ഞാനറിഞ്ഞു...'' ഒറ്റയ്ക്ക് ഒരു പായ്ക്കപ്പലിൽ ലോകം ചുറ്റിയ ഇന്ത്യൻ നേവിയിലെ ലെഫ്. കമാണ്ടർ അഭിലാഷ് ടോമി സംസാരിക്കുകയാണ്. പ്രാർത്ഥനയിലൂടെ ദൈവം നയിച്ച അത്ഭുതവഴികളെക്കുറിച്ച്. ജപമാലയിലൂടെ ദൈവം നൽകിയ ശക്തിയെക്കുറിച്ച്... എറണാകുളം അങ്കമാലി അതിരൂപതയിലെ കണ്ടനാട് ഉണ്ണിമിശിഹാ പള്ളി ഇടവകാംഗമായ ലഫ്. കമാൻഡർ (റിട്ട.) വി.സി ടോമിയുടെയും വൽസയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് അഭിലാഷ്. ''ഓരോ നിമിഷവും മരണത്തിന്റെ ഓർമ്മപ്പെടുത്തലാണ് എന്റെ മുന്നിലുണ്ടായിരുന്നത്. പക്ഷേ അതൊന്നും എന്റെ മനസിനെ അസ്വസ്ഥമാക്കിയില്ല. അതിന് കാരണം, പെട്ടെന്നൊരു ആവേശത്തിൽ ഇറങ്ങിത്തിരിച്ചതല്ലല്ലോ ഞാൻ? വളരെ വ്യക്തമായി ആലോചിച്ച്, പ്രാർത്ഥിച്ച് തീരുമാനിച്ച് യാത്ര പുറപ്പെട്ടതാണ്. എന്റെ ചിന്തയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ബോധ്യമുണ്ടായിരുന്നു. പായ്ക്കപ്പൽ പുറപ്പെട്ടപ്പോൾ തന്നെ 'കര' എന്റെ ഓർമ്മയിൽ നിന്നുപോലും പോയി. മുന്നിൽ കാണുന്നത് അലറിത്തല്ലുന്ന കടലും ചൂളം വിളിക്കുന്ന കാറ്റും.. അതിന്റെ താളം ശ്രദ്ധിച്ച് നൗക നിയന്ത്രിച്ചപ്പോൾ ഓളങ്ങളുംപ്രാർത്ഥന ഉരുവിടുന്നതുപോലെ തോന്നിത്തുടങ്ങി. 150 ദിവസവും ഞാൻ കേട്ടത് ഓളത്തിന്റെയും കാറ്റിന്റെയും ഈ പ്രാർത്ഥനകളായിരുന്നു...'' അഭിലാഷ് തുടരുന്നു. ''മലയാളത്തിലുള്ള ബൈബിളും ഞാൻ കൂടെ കരുതിയിരുന്നു. ശക്തമായ തണുപ്പ്. കാറ്റ് കാരണം കാര്യമായി വായിക്കാൻ കഴിഞ്ഞില്ല. കാറ്റിനെ നിയന്ത്രിക്കുവാൻ 13 പായ്കൾ കരുതിയിരുന്നു. എന്നാൽ രണ്ടെണ്ണം കീറിപ്പോയി്. മുമ്പ് പോയ ചിലർക്ക് എല്ലാപായ്കളും കീറിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ട്. പതിനേഴ് മീറ്റർ നീളം, അഞ്ച് മീറ്റർ വീതി, 25 മീറ്റർ പൊക്കം, 2.7 മീറ്റർ ആഴം. ഇതായിരുന്നു പായ്ക്കപ്പലിന്റെ വലിപ്പം. ഉറക്കത്തിന് രാത്രി, പകൽ എന്ന സമയഭേദമൊന്നും ഇല്ലായിരുന്നു. അര മണിക്കൂർ ഒന്ന് കണ്ണടയ്ക്കും, വീണ്ടും എഴുന്നേറ്റ് പായ്ക്കപ്പൽ നിയന്ത്രിക്കും. ഇടയ്ക്ക് ബ്ലോഗെഴുത്ത്. അര മണിക്കൂർ ഇടവിട്ട് കപ്പലിന്റെ പോക്ക് നിയന്ത്രിച്ചുകൊണ്ടിരിക്കണം. കാറ്റാണ് ഇന്ധനമെങ്കിലും ബാക്കി പ്രവർത്തനങ്ങൾക്കായി എഞ്ചിനുണ്ട്. ഇടയ്ക്ക് രണ്ട് തവണ എഞ്ചിൻ പണിമുടക്കി. ഒരു തവണ ജനറേറ്ററിലേക്കുള്ള ഓയിൽ പ്രഷർ കേടായി. നേവിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് സാറ്റ്ലൈറ്റ് ഫോൺ വഴിയും, ഇമെയിൽ വഴിയും ബന്ധപ്പെട്ടു നോക്കി. ആർക്കും തകരാർ കണ്ടുപിടിക്കാനാകുന്നില്ല. പിന്നെ അതുണ്ടാക്കിയ ഗോവയിലെ കമ്പനിയുടമ രത്നാകർ ഭണ്ടേത്കറിനെ തന്നെ വിളിച്ചു. അദ്ദേഹം ഫോണിൽ പറഞ്ഞതുപ്രകാരം അഴിച്ചു പെറുക്കി ക്ലീൻ ചെയ്തു. ആ പ്രശ്നം അങ്ങനെ ശരിയാക്കി. അധികം വൈകാതെ ഇലക്ട്രിക്കൽ സംവിധാനം കേടായി. പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ച് അറിയാവുന്ന പണിയൊക്കെ ചെയ്തപ്പോൾ അതും ശരിയായി. ''ഒറ്റയ്ക്കാണെന്ന ചിന്ത ആദ്യമേ മുതലേ എനിക്ക് ഇല്ലായിരുന്നു. ഞാൻ ഏറെ ആഗ്രഹിച്ച കാര്യം നടക്കാൻ ഏറെ പ്രാർത്ഥിക്കുകയും നന്നായി പരിശ്രമിക്കുകയും ചെയ്തു. എന്റെ മാതാപിതാക്കളുടെ പിന്തുണയും പ്രാർത്ഥനയും അതിന് എനിക്ക് കരുത്തുപകർന്നു. കൂട്ടുകാരുടെയും മേലധികാരികളുടെയും പ്രോത്സാഹനവും ശക്തിയായി. 86 കിലോയായിരുന്നു ശരീരഭാരം. തിരിച്ചെത്തിയപ്പോൾ 11 കിലോ കുറഞ്ഞു. ഭക്ഷണം കുറഞ്ഞ അളവിലേ കഴിച്ചിരുന്നുള്ളു. ആദ്യ ദിവസങ്ങളിൽ പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും. തക്കാളിയും വാഴപ്പഴവും വെയിലത്തുണക്കി സൂക്ഷിച്ചിരുന്നു. പ്രതിരോധ വകുപ്പിന്റെ ഭക്ഷണശാല വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയനുസരിച്ച് തയ്യാറാക്കിയ നൂറ്റമ്പതിലേറെ ഊണു പൊതികളും ഉണ്ടായിരുന്നു. വെള്ളം ദിവസവും ഒരു ലിറ്റർ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ചിക്കൻബിരിയാണി മുതൽ പായസം വരെയുണ്ടായിരുന്നു. ഇതിൽ ചൂടുവെള്ളമൊഴിച്ചാൽ മതി ഭക്ഷണം റെഡി. അനുദിന ജീവിതത്തിൽ നാം സ്വീകരിക്കുന്നതോ അനുഭവിക്കുന്നതോ ആയ യാതൊരു സൗകര്യങ്ങളുമില്ലാത്ത ജീവിതമാണ് കടലിലേത്. ഫാൻ, ഫ്രിഡ്ജ്, എ.സി, ടി.വി, മൈക്രോഓവൻ......ഇങ്ങനെ എന്തെല്ലാം. ദിവസവും നാം എന്തെല്ലാം സ്വപ്നങ്ങൾ നെയ്യുന്നു, പറയുന്നു. എന്നാൽ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച്പോലും കടലിൽ ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു. സാഗരത്തിലെ ജീവിതം കൂടുതൽ ലളിതമാണ്. കാറ്റായിരുന്നു ഉറ്റ സുഹൃത്തും വഴികാട്ടിയും. കാലാവസ്ഥയെക്കുറിച്ച് മാത്രമേ എനിക്ക് ചിന്തിക്കേണ്ടതായുണ്ടായിരുന്നുള്ളൂ. ഒറ്റയ്ക്ക് കടലിൽ സമയം ചിലവഴിച്ചതുകൊണ്ടാകാം ഇപ്പോൾ നിശബ്ദതയെ ഞാൻ ഇഷ്ടപ്പെടുന്നു. ഏത് നിമിഷവും 'ദൈവം കൂടെയുണ്ട്' എന്ന ചിന്ത ഇപ്പോൾ ശക്തമാണ്. വഞ്ചിയിലിരുന്ന് ശിഷ്യരെ പഠിപ്പിച്ച കർത്താവ് എന്റെ പായ്ക്കപ്പലിൽ ഉണ്ടായിരുന്നു എന്ന ചിന്ത എന്നെ ബലപ്പെടുത്തി. പോകും മുമ്പ് അമ്മയുമൊത്ത് പതിവുപോലെ കലൂരിലെ നൊവേന പള്ളിയിൽ പോയി വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥത തേടി പ്രാർത്ഥിച്ചു. 'സുഖമായി സുരക്ഷിതമായി തിരിച്ചെത്താം.' മനസിൽ വിശുദ്ധന്റെ മന്ത്രണം. അന്തോണീസ് പുണ്യവാന്റെ മനോഹരമായ ചിത്രം വാങ്ങിച്ച് വെഞ്ചരിപ്പിച്ചതും ഒരു കൊന്തയും അമ്മ യാത്രതിരിക്കും മുമ്പ് ഭദ്രമായി എന്നെ ഏല്പിച്ചു. അമ്മ തന്നതുകൂടാതെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ തന്ന ആറ് കൊന്തകൾ വേറെ. അങ്ങനെ ഏഴെണ്ണം. മുത്തച്ചൻ (അമ്മയുടെ പിതാവ്) പി.ജെ ഫിലിപ്പ് സാഹസികമായ ഏതു കാര്യവും ചെയ്യാൻ പ്രോത്സാഹിപ്പിച്ചിരുന്നു. നെടുംകുന്നം ഇടവകയിലെ സജീവ പ്രവർത്തകനായ അദേഹം അനുഗ്രഹിച്ചു പറഞ്ഞയച്ചു. തിരിച്ച് വന്ന് ഉമ്മ തന്ന് അഭിനന്ദിച്ചശേഷമാണ് അദ്ദേഹം ഈലോകത്തോട് വിട പറഞ്ഞത്. മരണം എപ്പോഴും എന്റെ മുന്നിലുണ്ടെന്ന അവസ്ഥയുണ്ടായിരുന്നു. കൊടുങ്കാറ്റ് വീശിയ നിരവധി സന്ദർഭങ്ങൾ. ഫെബ്രുവരി 19ന് ആഫ്രിക്കയുടെ കേപ് ഓഫ് ഗുഡ്ഹോപ്പ് പിന്നിട്ട വേളയിൽ 140 കിലോമീറ്റർ വേഗത്തിൽ കൊടുങ്കാറ്റടിച്ചു. ബോട്ടിനെ എടുത്ത് എറിയുവാൻ ശക്തിയുള്ളത്. മൂന്നു വട്ടം പകുതി ചരിഞ്ഞ് നിർത്തി. പായ്മരം ആടിയുലഞ്ഞു. പത്ത് മീറ്റർ ഉയരത്തിൽ തിരയുയർന്നു. അവിടെ എന്റെ ജീവിതം അവസാനിച്ചുവെന്ന് തോന്നി. മനസിൽ വിശുദ്ധ അന്തോണീസ് പുണ്യവാൻ, കാറ്റിനെയും കടലിനെയും നിയന്ത്രിക്കുന്ന ദൈവം കൂടെയുണ്ടെന്ന് പറയുന്നതു ഞാൻ കേട്ടു. കയറിലെ വിവിധ വശങ്ങളിൽ കെട്ടിയിട്ട ഏഴ് ജപമാലകൾ എനിക്ക് സംരക്ഷണകവചമായി. സുനാമിയെ ഓർമ്മിപ്പിക്കുംപോലെ ആറു മണിക്കൂർ നേരം കൊടുങ്കാറ്റ് നീണ്ടുനിന്നു. ബോട്ടിനെ കറക്കിയെറിയുംപോലെ. കരയിലാണ് ഇത്രയും വലിയ കാറ്റ് വീശിയതെങ്കിൽ വൻമരങ്ങൾ പിഴുതെറിയപ്പെടുമായിരുന്നു. ബോട്ടുകൾ മറിഞ്ഞ് എത്രയോ പേർ കടലിന്റെ ആഴങ്ങളിൽ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിന്തകൾ മനസിൽ മുറിവുണ്ടാക്കരുതെന്നാണ് ഞാൻ പ്രാർത്ഥിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ദക്ഷിണാഫ്രിക്കയ്ക്കും മൗറീഷ്യസിനും ഇടയിലൂടെ കടന്നുപോയത് മറക്കാനാവില്ല. കാരണം തിമിംഗലം പായ്ക്കപ്പലിന് മുന്നിലും പിന്നിലും പലവട്ടം കൂട്ടുകൂടിയെത്തി. വെള്ളത്തിന് മുകളിൽ കറുത്തപാറപോലെ പലപ്പോഴും വിവിധ തിമിംഗലങ്ങളെ കാണാമായിരുന്നു. തിമിംഗലം ശ്വാസമെടുക്കാൻ കടലിന് മുകളിലേക്ക് ഒന്ന് പൊങ്ങിത്താഴും. ഈ സമയം കടൽത്തിരകൾ സുനാമിപോലെ ഉയരും. തിമിംഗലത്തെ മുട്ടാൻ ഒരുങ്ങിയ നിരവധി അവസരങ്ങളുണ്ട്. അപ്പോൾ ഇത്തിരിയില്ലാത്ത പായ്ക്കപ്പൽ നിർത്തുവാൻ വിചാരിച്ചാൽ നമ്മുക്ക് കഴിയില്ല, കാറ്റുണ്ടെങ്കിൽ അത് ഓടിക്കൊണ്ടിരിക്കും. ശരിക്കും മുട്ടുകുത്തി പ്രാർത്ഥിച്ചസമയങ്ങളാണത്. ആരോ വലിച്ചുമാറ്റിയതുപോലെ അവ അകന്നുപോകുകയായിരുന്നു. പിന്നെ കുറെനേരം വെറുതെ ബോട്ടിനെ പിന്തുടർന്നു. തിമിംഗലപ്പാടം എന്നറിയപ്പെടുന്ന പ്രദേശമാണിതെന്ന് നാവികർ പറഞ്ഞിട്ടുള്ളത് ഓർത്തു. തിമിംഗലങ്ങൾ വിശ്രമിച്ച് കിടക്കുന്ന സ്ഥലമാണിതെന്ന് സമുദ്രഗവേഷകരും എഴുതിയിട്ടുണ്ട്. കൂറ്റൻ ചിറകുള്ള ആൽബട്രോസ് എന്ന കടൽപ്പക്ഷി ബോട്ടിന് അകമ്പടിയായി ഒപ്പം കിലോമീറ്ററുകളോളം അനുധാവനം ചെയ്തു. കുതിച്ച് ചാടി കളിക്കുന്ന പെൻഗ്വിൻ കൗതുകമുള്ള കാഴ്ചയായിരുന്നു. ബോട്ടിലാകെ വെള്ളം കയറി എന്റെ ഒരു വീഡിയോ കാമറ കയ്യിൽ നിന്നും പോയി. മറ്റൊരു ദിവസം പായ്മരത്തിലെ കയറ് പൊട്ടി. അറ്റകുറ്റ പണി ചെയ്യാൻ പായ്മരത്തിൽ പിടിച്ച് കയറി. 15 മീറ്റർ കയറാൻ ഒരു മണിക്കൂറെടുത്തു. ബോട്ടിന്റെ ഉലച്ചിൽ മൂലം പായ്മരത്തിലിടിച്ച് ശരീരത്തിൽ പലയിടത്തും മുറിവുണ്ടായി. ഈ സമയം ശക്തമായ ഒരു കാറ്റു വന്നിരുന്നുവെങ്കിൽ എന്റെ കഥ കടലിലെ ഓളങ്ങൾ എഴുതുമായിരുന്നു. യാത്ര ഒരു ആധ്യാത്മിക അനുഭവം ആയിരുന്നു. അധിക സമയവും ഞാൻ ധ്യാനത്തിലായിരുന്നു. പ്രശ്നങ്ങളെക്കാൾ സാധ്യതകളെക്കുറിച്ച് ഞാൻ ധ്യാനിച്ചു. കാറ്റിനെയും കടലിനെയും നിയന്ത്രിച്ച കർത്താവ് ഒപ്പമുണ്ടെന്ന ചിന്ത മുന്നോട്ട് നയിച്ചു. 'ഭയപ്പെടേണ്ട' എന്ന് ഉളളിലിരുന്ന് ക്രിസ്തു മന്ത്രിച്ചു. ഏകാന്തതയിലാണ് ദൈവത്തെ അന്വേഷിക്കാനും കണ്ടെത്തുവാനും കഴിയുക എന്ന് എനിക്ക് വ്യക്തമായി. ഒറ്റയ്ക്ക് യാത്ര ചെയ്തവരിൽ അനേകർ ബോട്ട് മറിഞ്ഞ് മരിച്ചിട്ടുണ്ട്. മറ്റ് ചിലർ മനസിന്റെ താളം തെറ്റി, കുറിപ്പ് എഴുതി ആത്മഹത്യചെയ്തവരും ഉണ്ട്. ബോട്ട് കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിലെ യാത്രക്കാരെ കാണാതെ പോയ അജ്ഞാതസംഭവങ്ങളും ഏറെ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ദൈവം നയിക്കുന്ന അനുഭവം ആവശ്യമാണ്. നാം ദൈവത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുന്ന സമയം. ശരിക്കും എനിക്കത് വാക്കുകളിൽ വിശദീകരിക്കാനാകുന്നില്ല. ലോകം ചുറ്റുകയെന്ന ആഗ്രഹം എനിക്ക് തന്നത് ദൈവമാണ്. ആ ആഗ്രഹം സാധിക്കുവാൻ ഞാൻ പ്രാർത്ഥനയോടെ പിന്തുടരുന്നു. ബാക്കിക്കാര്യങ്ങൾ ദൈവം ക്രമീകരിക്കുന്നു. വിജയത്തിന്റെ സൂചനയും വെല്ലുവിളിയും പ്രത്യാശയുടെ പ്രതീകവുമായ കുരിശിന്റെ അകമ്പടി എനിക്ക് യാത്രയിലുടനീളമുണ്ടായിരുന്നു. എന്റെ മേലുദ്യോഗസ്ഥൻ കൊമസൂർ ജി. പ്രകാശ് യാത്രയ്ക്ക് മുമ്പ് പ്രത്യേകം ഏല്പിച്ചതാണ്. ഹിന്ദുവായ അദേഹം ജറുസലേമിൽ നിന്ന് വാങ്ങിയതായിരുന്നു അത്. എന്റെ എല്ലാ മുൻ യാത്രകളിലും ഈ കുരിശ് കൂടെയുണ്ടായിരുന്നു. യാത്ര തുടങ്ങും മുമ്പ് അദേഹം കുരിശുമായി വരും. 'ഇത് മതി. ഇനി നിന്റെ യാത്ര സുരക്ഷിതം' എന്ന് പറഞ്ഞ് കുരിശ് ഏല്പിക്കും. ആ കുരിശ് വലിയ കരുത്തിന്റെ പ്രതീകമായി കാണുന്ന അദേഹത്തിന്റെ വിശ്വാസവും നല്കുന്ന പ്രത്യാശയും എനിക്ക് വലിയ സന്തോഷം നല്‍കുന്നതാണ്. കൊച്ചിയിൽ നിന്ന് വിമാനത്തിൽ സ്വന്തം ചിലവിൽ യാത്ര ചെയ്താണ് കുരിശ് തന്നതും, പിന്നീട് വന്ന് തിരിച്ച് വാങ്ങിയതും. ആ കുരിശ് അദേഹത്തിന്റെ സ്വത്താണ്. യാത്രയിൽ സൂക്ഷിക്കാൻ തരും, അത്ര മാത്രം. ഇതെല്ലാം പ്രാർത്ഥനയുടെ ഭാഗമല്ലേ?'' കർദിനാൾ മാർ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച എനിക്ക് ഹൃദ്യവും സന്തോഷകരവുമായ അനുഭവമായിരുന്നു. ഏറെ താല്പര്യത്തോടെയാണ് കർദിനാൾ ആലഞ്ചേരി പിതാവും എടയന്ത്രത്ത് പിതാവും ബിഷപ് ഹൗസിലെ വൈദികരും എന്നെ സ്വീകരിച്ച് ആദരിച്ചതും ഉപഹാരം നല്‍കിയതുമെല്ലാം. തിരുഹൃദയ തിരുനാൾ ദിവസം ദേവാലയത്തിൽ വച്ച് എനിക്കുവേണ്ടി പ്രത്യേകം അവർ പ്രാർത്ഥിച്ചു. സഭയുടെ മേജർ ആർച്ച് ബിഷപ്പിന്റെ ലാളിത്യം, നല്ല വാക്കുകൾ എന്നെ അതിശയിപ്പിച്ചു. എന്റെ തലയിൽ കരങ്ങൾ വച്ച് അദ്ദേഹം പ്രാർത്ഥിച്ചു. ദൈവാനുഗ്രഹത്തിന്റെ സൂചനയായി ഞാനതു കാണുന്നു. എന്റെ മാതാപിതാക്കൾക്കും കർദിനാൾ ഹൗസിലെ സ്വീകരണം വളരെ ഇഷ്ടപ്പെട്ടു. ഭക്ഷണവും കഴിച്ചാണ് ഞങ്ങൾ പോന്നത്. പിതാക്കന്മാരുടെ അനുഗ്രഹം ഭാവിയിൽ പല പദ്ധതികൾക്കും ശക്തിപകരും. അടുത്ത സുഹൃത്തിനെപ്പോലെ കർദിനാൾ പെരുമാറി. അരമനകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആകെ മാറി. ആശംസകൾ അർപ്പിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി, തുടർന്നും അപേക്ഷിക്കുന്നു. അവസരങ്ങൾ കണ്ടെത്തുക, യഥാസമയം വിനിയോഗിക്കുക. കൂട്ടായി പലതും ചെയ്യാം. എന്നാൽ ഒറ്റയ്ക്ക് പരിശ്രമിച്ച് വിജയിക്കാൻ വലിയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. അതിനുള്ള നിരന്തര പരിശ്രമവും. ലളിതമായി ജീവിക്കാൻ പഠിക്കണം. പരമാവധി ഉപയോഗിക്കുകയെന്നതല്ല, വളരെ കുറച്ച് ശ്രദ്ധയോടെ ആവശ്യത്തിന് മാത്രം. ഒറ്റയ്ക്കാകുമ്പോൾ ധ്യാനത്തിന് അവസരം ലഭിക്കും. അപ്പോൾ ദൈവികചിന്തയ്ക്ക് ഏറെ സാധ്യതയുണ്ട്. ജീവിതസാഹചര്യങ്ങൾ എല്ലാം പ്രാർത്ഥനയുടെ നിമിഷങ്ങളാണ്. ജീവിതം പ്രാർത്ഥനയാണെന്ന് ഓർക്കണം. അഭിലാഷ് എന്ന ആന്റണിയുടെ ആഗ്രഹങ്ങൾക്ക് അതിർത്തികളില്ല. അന്തോണീസ് പുണ്യവാന്റെ മധ്യസ്ഥതയിൽ ഒരിക്കൽ കൂടി ലോകം ചുറ്റണമെന്ന് ഈ വിശ്വാസിക്ക് അഭിലാഷമുണ്ട്. കടലിലല്ല അത് കരയിലൂടെ പറന്നാണെന്ന് മാത്രം. നേവൽ പൈലറ്റായ അദേഹം പറക്കുന്നതിന്റെ ആനന്ദവും അനുഭവിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ലോകം ചുറ്റി പറക്കുന്നതിന്റെ സവിശേഷമായ അനുഭവം ആസ്വദിക്കാൻ ഇനിയും ദൈവം അദ്ദേഹത്തെ അനുവദിക്കട്ടെ...
The Major Archbishop came for a weekend service in Manila. At the Airport on Saturday, 15th evening he was received by Fr. Jacob Gnalian of Ernakulam Archeparchy, Fr. Biju Muringassery MST, Fr. Alex Marotickal of Trichur Archeparchy and two Philippino laymen by name Frank and Servass. The main programme of the Major Archbishop in Manila was the blessing of Santi holistic health care centre owned and operated by Fr. Jacob Gnalian and a chapel attached to it, on Sunday, 16th June. The function was attended by a mixed congregation of Syro-Malabar priests, religious and faithful together with Philippino faithful. The liturgy was celebrated according to Syro-Malabar Rite in English. There was a short meeting after the liturgical celebration in which Mr. Jose Joseph (a Syro-Malabar faithful), First Secretary of the Indian Ambassador together with his wife, and the Mayor of the City of Mandaluyong participated as chief guests. It is to be noted that the holistic care of Ayurveda mingled with naturopathy practised by Fr. Jacob Gnalian is well appreciated by the Philippino Public. At the end of the celebration there was distribution of food packets for the poor and study kits for their children. In the afternoon the Major Archbishop had a meeting and interaction with the priests and sisters who are doing their Higher Studies in counselling and Mass Media. They were altogether 22 in number present for the meeting. They have formed an association by Name PHILMA(Philippines Malayalee Association). Fr. Gnalian’s centre is serving as a meeting place for this association in which there are also about 40 lay persons as members. The Major Archbishop will return to Ernakulam tomorrow.
ഡല്‍ഹി: ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഡോ. ഫ്രാങ്കോ മുളയ്ക്കലിയുെം ആന്ധ്രപ്രദേശിലെ എലൂരു രൂപതയുടെ ബിഷപ്പായി ഫാ. ജയറാവു പോളിമേര യെയും ിയമിച്ചു. ഇതുസംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ് വത്തിക്കാിലും സിബിസിഐ ആസ്ഥാത്തും രൂപതാ ആസ്ഥാങ്ങളിലും ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു വായിച്ചു. ജലന്ധര്‍ രൂപതാ മേധാവിയായിരുന്ന ബിഷപ് അില്‍ ജെ.ടി. കൂട്ടോയെ ഡല്‍ഹി അതിരൂപതാ ആര്‍ച്ച്ബിഷപ്പായി ിയമിച്ചതിത്തുെടര്ന്നുണ്ടായ ഒഴിവിലാണു ഡല്‍ഹി അതിരൂപതയിലെ സഹായമെത്രാായ ഡോ. ഫ്രാങ്കോ മുളയ്ക്കലി ിയമിച്ചത്. തൃശൂര്‍ മറ്റം മുളയ്ക്കല്‍ ഐപ്പുണ്ണി മാസ്ററുടെയും മേരി വിക്ടോറിയയുടെയും മൂത്ത മകായ ബിഷപ് ഡോ. ഫ്രാങ്കോ 2009ലാണു ഡല്‍ഹി അതിരൂപതാ സഹായമെത്രാായി ിയമിതാകുന്നത്. ാഗ്പൂര് സെമിാരിയില്ിന്നു ദൈവശാസ്ത്രപഠം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1990 ല്‍ ജലന്തര്‍ രൂപതയില്‍ വൈദികായി. ഉപരിപഠത്തിായി റോമിലെത്തി മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് ടിേ. റോമിലെ അപ്പോസ്തലിക് യൂണിയന് ഓഫ് ക്ളര്ജിയുടെ കോ-ഓര്ഡിറ്റേറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ിയമ ഉത്തരവ് സിബിസിഐ ആസ്ഥാത്ത് ഡെപ്യൂട്ടി സെക്രട്ടറി ജറല്‍ ഫാ. ജോസഫ് ചിന്നയ്യും ഡല്‍ഹി അതിരൂപതാ ആസ്ഥാത്ത് അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കോയിക്കലുമാണു വായിച്ചത്.
ആലപ്പുഴ: തീരദേശത്തിന്റെ അപ്പസ്തോലനെന്നറിയപ്പെടുന്ന ഫാ. സെബാസ്റ്യന്‍ ലോറന്‍സ് കാസ്മീര്‍ പ്രസന്റേഷനെ ദൈവദാസനായി പ്രഖ്യാപിച്ചു. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ ദിവ്യബലി മധ്യേ ഫാ.സെബാസ്റ്യന്‍ എല്‍. സി. പ്രസന്റേഷനെ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ടു ള്ള ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ.സ്റീഫന് അത്തിപ്പൊഴിയിലിന്റെ ഡിക്രി വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം വായിച്ചതോടെ അദ്ദേഹത്തിന്റെ നാമകരണനടപടികള്‍ക്കും ആരംഭമായി. ആലപ്പുഴ രൂപതയില്‍നിന്നു ദൈവദാസപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വൈദികനാണു ഫാ.സെബാസ്റ്യന്‍ പ്രസന്റേഷന്. മഴയൊഴിഞ്ഞുനിന്ന ഇന്നലത്തെ വൈകുന്നേരം അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിനിര്‍ത്തിയായിരുന്നു ചടങ്ങുകള്‍. വിദ്യാര്‍ഥിനികളുടെ ചുവടുവയ്പിന്റെ താളത്തില്‍ വിശിഷ്ടാതിഥികളായ ആലപ്പുഴ ബിഷപ് ഡോ.സ്റീഫന് അത്തിപ്പൊഴിയില്‍, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍ എന്നിവരെ അള്‍ത്താരയിലേക്കു സ്വീകരിച്ചാനയിച്ചു. ബിഷപ്പുമാരുടെ മുഖ്യ കാര്‍മിക ത്വത്തിലുള്ള ദിവ്യബലിക്കിടെയായിരുന്നു ഡിക്രി വായിച്ചത്. ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. പയസ് ആറാട്ടുകുളം, കോഴിക്കോട് രൂപത വികാരിജനറല്‍ മോണ്‍. തോമസ് പനയ്ക്കല്‍, വിജയപുരം രൂപതയില്‍നിന്നുള്ള മോണ്‍. ജോസ് നവസ്, പോസ്റുലേറ്റര്‍ ഫാ. ആന്‍ഡ്രൂസ് അലക്സാണ്ടര്‍ ഒഎഫ്എം കാപ്, ഫാ. ജോസ് പ്രസന്റേഷന് തുടങ്ങിയവര്‍ സഹകാര്‍മികരായി. ഡിക്രിയുടെ മലയാള പരിഭാഷ ഫാ.യേശുദാസ് കാട്ടുങ്കത്തൈയില് വായിച്ചു. പ്രഖ്യാപനത്തിനു ശേഷം ദൈവദാസന്റെ ഛായാചിത്രം ബിഷപ് ഡോ.സ്റീഫന് അത്തിപ്പൊഴിയില്‍ അനാഛാദനം ചെയ്തു. ബിഷപ് ഡോ.ജോസഫ് കരിയില്‍ അനുസ്മരണ പ്രഭാഷണവും നടത്തി. ദൈവദാസന് പ്രസന്റേഷനച്ചന്‍ സ്ഥാപിച്ച ആലപ്പുഴ വിസിറ്റേഷന്‍ സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലീല ജോസ്, ദൈവദാസന്റെ ബന്ധു കൂടിയായ ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, റീജണല്‍ സുപ്പീരിയര്മാര്, വൈദികര്‍, സന്യസ്തര്‍ തുടങ്ങി നിരവധി പേരാണു ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കാനെത്തിയത്. ചടങ്ങുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ കല്ലറയില്‍ വിശ്വാസിസമൂഹം പ്രാര്ഥനകളുമര്പ്പിച്ചു.
Practice affects millions of children. New Delhi: Rallies and seminars marked World Child Labor Day in India today, with demands to end the practice that afflicts as many as five million children in the country. Around 50 children gathered at the India Gate in New Delhi holding placards and shouting slogans, while some 3,000 children took part in a ‘Run Against Child Labor’ in Ranchi, eastern India. Similar events took place in Bangalore. “We have gathered to protest against child labor which is a common sight in the country,” said 17-year-old Anjali at the New Delhi protest. “People have to take the initiative from their houses as many of them employ children as domestic workers.” She said that the evil affects the growth of children physically, mentally and emotionally. “Child development is necessary for the country’s development,” she added. The children at India Gate were part of the national campaign against child labor launched by the labor commission of the Catholic Bishops’ Conference of India. “Education is the foremost right of a child,” said Father Rajan Punnakal, who organized the Delhi protest. “We can fight a lot of social evils by educating children as most of the criminals and abused children come from the uneducated section of society.” The majority of India’s five million child laborers are brought from poor and under developed states to metropolitan cities like Delhi and Mumbai to work in factories, roadside eateries and as domestic workers. According to the statistics provided by the National Sample Survey Organization, the largest share of child laborers comes from the north Indian state of Uttarakhand (over 1.7 million) followed by 550,000 from West Bengal, over 400,000 from Rajasthan and around 390,000 from the state of Gujarat. “I was forced to work in an eatery by my father two years ago to support the family financially. They made me wash utensils. I did not like the job and wanted to study,” said Ravi, a 12-year-boy who is now enrolled in a school and has left the work he was doing. Several laws have been passed on child labor in the country, notably the Child Labor (Prohibition and Regulation) Act of 1986 which prohibits employment of children below the age of 14 years in hazardous occupations. Despite that and several other related laws, little has been done to actively tackle the problem, says Fr Punnakal. “There is a need to rehabilitate those children who are rescued from child labor. The government should promote non-formal education as a basis for formal education.”
Thursday June 20,2013 Season of Apostles Liturgical Calendar
By Archbishop Mar Joseph Perumthottam
Published by Denha Services, Manganam E-Book : http://www.nasranifoundation.org
Whereas the system of Palliyogam is a laudable heritage of the Syro-Malabar Major Archiepiscopal Church by which she expresses in a tangible way the ecclesial com ...readmore
...
വിശ്വാസവര്‍ഷം പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ബനഡിക്ട്
Saints, Blesseds, Venerables, Servants of God of the Syro Malabar Church ...readmore
The central message that comes from the life of Alphonsa is thus only a living experience of Christ can lead us to a. ...
Cardinal George Alencherry About His Spiritual ExpeirenceIn The Holy Land
click here to see more
Back to Top